Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Solar Panels

Kannur

ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം സോ​ളാ​ർ വേ​ലി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ ആ​ന​മ​തി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ത്ത വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ൽ സ്ഥാ​പി​ച്ച താ​ത്കാ​ലി​ക സോ​ളാ​ർ വേ​ലി കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു. കോ​ട്ട​പ്പാ​റ മു​ത​ൽ ആ​ന​മു​ക്ക് മേ​ഖ​ല​യി​ലും പ​രി​പ്പ് തോ​ട്, ചോ​മാ​നി ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വേ​ലി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. മ​ര​ങ്ങ​ൾ ത​ള്ളി​യി​ട്ട് വേ​ലി ത​ക​ർ​ക്കു​ന്ന​ത് മേ​ഖ​ല​യി​ൽ പ​തി​വ് കാ​ഴ്ച​യാ​ണ്.

ഓ​പ്പ​റേ​ഷ​ൻ ഗ​ജ​മു​ക്തി​യു​ടെ ഭാ​ഗ​മാ​യി ഫാ​മി​ൽ നി​ന്ന് വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യ ആ​ന​ക്കൂ​ട്ട​മാ​ണ് വേ​ലി ത​ക​ർ​ത്ത് തി​രി​കെ പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​തി​ൽ അ​പ​ക​ട​കാ​രി​യാ​യ മോ​ഴ​യാ​ന​യും ഉ​ണ്ടെ​ന്നത് മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​രെ ഭീ​തി​യി​ലാ​ക്കു​ന്നു. മൂ​ന്ന് ആ​ഴ്ച മു​ന്പ് ന​ശി​പ്പി​ച്ച വേ​ലി ഇ​തു​വ​രെ പു​ന​ർ​നി​ർ​മി​ച്ചി​ല്ലെ​ന്ന പ​രാ​തി​യും ശ​ക്ത​മാ​ണ്.

കോ​ടി​തി​യെ സ​മീ​പി​ച്ച് ടാ​ക്‌​സ് ഫോ​ഴ്‌​സ്

വേ​ലി​യു​ടെ പ​രി​പാ​ല​ന​വും കാ​ര്യ​ക്ഷ​മ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ രൂ​പം​കൊ​ടു​ത്ത ടാ​ക്‌​സ് ഫോ​ഴ്‌​സ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട്  വീ​ണ്ടും അ​ഫി​ഡ​വി​റ്റ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​ന​ർ​ട്ടി​ന്‍റെ സ​ഹാ​യ​ത്തി​ൽ വി​വി​ധ റീ​ച്ചു​ക​ളാ​യി നി​ർ​മി​ച്ച വേ​ലി​യു​ടെ അ​ഞ്ച്, ആ​റ് റീ​ച്ചു​ക​ളി​ൽ വേ​ലി​യി​ലേ​ക്ക് പ്ര​വ​ഹി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ തോ​തും മ​റ്റും മ​ന​സി​ലാ​ക്കു​ന്ന​തി​നു​ള്ള ഓ​ട്ടോ​മേ​റ്റ​ഡ് അ​ലേ​ർ​ട്ട് സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ഷ​മ​മ​ല്ല. മ​റ്റ് റീ​ച്ചു​ക​ളി​ൽ സി​സ്റ്റം പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​കൊ​ണ്ട് വേ​ലി​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ​നം നേ​രി​ട്ടാ​ൽ ഉ​ട​ൻ തി​രി​ച്ച​റി​യാ​ൻ ക​ഴി​യും. എ​ന്നാ​ൽ, ആ​റും ഏ​ഴും റീ​ച്ചു​ക​ളി​ൽ ഇ​ത് സാ​ധ്യ​മാ​കു​ന്നി​ല്ല.

സാ​ങ്കേ​തി​ക പ്ര​ശ​നം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന​ർ​ട്ടും ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മി​ഷ​നും സ്വീ​ക​രി​ക്കു​ന്ന അ​ലം​ഭാ​വ​ത്തി​നെ​തി​രെ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ന​മ​തി​ൽ നി​ർ​മാ​ണ​വും ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്നും അ​പ​ക​ട​കാ​രി​ക​ളാ​യ ആ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.
അ​പ​ക​ട​കാ​രി​യാ​യ മോ​ഴ​യാ​ന​യെ നി​രീ​ക്ഷി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം നി​ല​വി​ലു​ണ്ട്. ഇ​തി​നെ​യൊ​ക്കെ കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ് അ​ധി​കൃ​ത​ർ ത​ക​ർ​ന്ന വേ​ലി പോ​ലും അ​റ്റ​കു​റ്റ പ​ണി​ക​ൾ ചെ​യ്യാ​തെ കി​ട​ക്കു​ന്ന​ത്. അ​ധി​കൃ​ത​ർ അ​ടി​യ​ന്തര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വീ​ണ്ടും ഒ​രു ദു​ര​ന്ത​ത്തി​ന് സാ​ക്ഷി​യാ​കേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

Latest News

Corehub Up